KeralaIndiaNews

കേരളത്തിന്‍റെ റെയില്‍ വികസനം- വിവിധ ആവശ്യങ്ങൾ കുമ്മനം റെയിൽവേ മന്ത്രിക്ക് കൈ മാറി

 

തിരുവനന്തപുരം;കേരളത്തിന്‍റെ റെയില്‍ വികസനം സാധ്യമാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിന്‍റെ ആവശ്യങ്ങള്‍ അടുത്ത ബജറ്റില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കി. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയാൽ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ നടപ്പിലാക്കാമെന്നും മന്ത്രി പറഞ്ഞു.

കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ട പദ്ധതികൾ ഇവ;
*തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍,
*ബെംഗളൂരു- തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഡബിള്‍ ഡക്കര്‍
*നേമം ഡിപ്പോ,
*തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ്,
*ചേര്‍ത്തല വാഗണ്‍ ഫാക്ടറി,
*അയ്യങ്കാളിയുടെ പേരില്‍ ബെംഗളൂരുവിലേക്കു പ്രതിദിന തീവണ്ടി,
*പാലക്കാട് കോച്ച്‌ ഫാക്ടറി,
*മൂകാംബികയിലേക്ക് വിജയദശമി എക്സ്പ്രസ്,
*ശബരി റെയില്‍ പാതയ്ക്ക് പ്രത്യേക പാക്കേജ്,
*ട്രെയിനുകളുടെ ദൂരം കൂട്ടല്‍, ഒപ്പവും വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ ഇവ ആണ് പ്രധാന ആവശ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button