Kerala

പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

തിരുവനന്തപുരം : റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം പി.എസ്.സി. ചെയര്‍മാനാണ് അറിയിച്ചത്.

ഇതുവരെ കാലാവധി നീട്ടാത്തതും മാര്‍ച്ച് 31-നകം കാലാവധി പൂര്‍ത്തിയാവുന്നതുമായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കിയതോടെ 180-ഓളം റാങ്ക് ലിസ്റ്റുകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി ലഭിച്ചു.

ഡിസംബര്‍ 31-ന് കാലാവധി പൂര്‍ത്തിയാവുന്നവയ്ക്ക് ആറ് മാസത്തേക്കും, മാര്‍ച്ച് 31-ന് കാലാവധി പൂര്‍ത്തിയാവുന്നവയ്ക്ക് മൂന്ന് മാസത്തേക്കുമാണ് കാലാവധി നീട്ടി നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ലിസ്റ്റില്‍ പേരുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം നിലവിൽ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button