NewsInternationalSports

റിക്കി പോണ്ടിംഗ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക്

മെൽബൺ : ഓസ്ട്രേലിയ മുൻ ക്രിക്കറ്റ് താരം വീണ്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് . ടീമിന്റെ ഇടക്കാല പരിശീലകനായാണ് റിക്കി പോണ്ടിംഗ്‌ ടീമില്‍ എത്തുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍ അന്താരാഷ്ട്രതാരമായ ജസ്റ്റിന്‍ ലാംഗറാണ്.ടീമിന്റെ മുഖ്യപരിശീലകൻ. ജേസണ്‍ ഗില്ലസ്പിക്കൊപ്പം സഹപരിശീലകനായാണ് പോണ്ടിംഗിനെ നിയമിച്ചത്. ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന ട്വന്റി-20 പരമ്പരയിലാണ് മൂവരും ടീമിനെ പരിശീലിപ്പിക്കുക. ഫെബ്രുവരി 17, 19, 22 തീയതികളിലാണ് മല്‍സരങ്ങള്‍ നടക്കുക.

ടീം പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം സന്തോഷത്തോടെയാണ് പോണ്ടിംഗ് സ്വീകരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പോണ്ടിംഗിന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button