CricketLatest NewsNewsSports

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഞാന്‍ ഇന്ത്യക്കൊപ്പം: റിക്കി പോണ്ടിംഗ്

മെല്‍ബണ്‍: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാനായി ഇന്ത്യ ഇറങ്ങുമ്പോള്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ കീഴടക്കുമെന്ന് പോണ്ടിംഗ് ഐസിസിയുടെ അവലോകനത്തില്‍ പറഞ്ഞു.

‘നിരവധി സൂപ്പര്‍ താരങ്ങളുള്ള പാകിസ്ഥാനെ വില കുറച്ചു കാണുന്നില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഞാന്‍ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുന്നു. 2007നുശേഷം ഇരു ടീമുകളും ടെസ്റ്റ് ക്രിക്കറ്റില്‍ പരസ്പരം മത്സരിക്കാത്തത് ഇരു രാജ്യങ്ങളിലെയും ആരാധകര്‍ക്ക് വലിയ നഷ്ടമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഷസാണ് ഏറ്റവും മഹത്തായ പോരാട്ടം. എന്നാല്‍, ഇന്ത്യ-പാക് ആരാധകര്‍ക്ക് ഇത് ഇന്ത്യ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയാകും’ പോണ്ടിംഗ് പറഞ്ഞു.

Read Also:- വനിതാ ഐപിഎല്‍ ടൂര്‍ണമെന്‍റ് അടുത്ത മാര്‍ച്ചില്‍

ഏഷ്യാ കപ്പില്‍ 28നാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഏഷ്യാ കപ്പില്‍ ഫൈനലിന് മുമ്പ് തന്നെ ഇന്ത്യയും പാകിസ്ഥാനും രണ്ട് തവണ വീതം ഏറ്റുമുട്ടുന്ന തരത്തിലാണ് മത്സരക്രമം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക് മത്സരമുണ്ട്. ഇതിനുശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ആരാധകർക്ക് കാണാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button