KeralaNews

വാഹനാപകടത്തിൽ 4 മരണം; മരിച്ചവരിൽ വിദ്യാർഥികളും

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ 4 മരണം. എറണാകുളം വരാപ്പുഴയിൽ ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടം നടന്നത്. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തിൽ ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു പെൺകുട്ടിയുൾപ്പെടെ രണ്ടു പേർ വിദ്യാർഥികളാണ്. രണ്ടു പേർ ബൈക്ക് യാത്രക്കാരായ യുവാക്കളും. കാറിലുണ്ടായിരുന്നത് പറവൂർ, കാക്കനാട് സ്വദേശികളാണ്.

നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്നത് കുസാറ്റിലെ വിദ്യാർഥികളാണ്. ഇതിൽ വാഹനമോടിച്ചിരുന്ന യുവാവും മുൻവശത്തിരുന്ന പെൺകുട്ടിയുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button