NewsIndia

ദിവസം ഇരുനൂറും അഞ്ഞൂറും തവണദീദി തന്നെ ഓര്‍ക്കുന്നു- മമതയെ ട്രോളി മോദിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ് ( വീഡിയോ )

 

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കളിയാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ദീദി കോപത്തിലാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍ മമതയുടെ പ്രസംഗങ്ങള്‍ തനിക്കുവേണ്ടിയാണെന്നും ദിവസത്തില്‍ ഇരുനൂറും അഞ്ഞൂറും തവണ ദീദി തന്നെ ഓര്‍ക്കുന്നുവെന്നും മോദി പറയുന്നു.ദീദിയുടെ പ്രസംഗങ്ങള്‍ മുഴുവന്‍ തനിക്കായി ഡെഡിക്കെറ്റ് ചെയ്തിരിക്കുകയാണ്.

“മോദി അങ്ങനെയാണ്, മോദി ഇങ്ങനെയാണ്, എന്നുവേണ്ട, എന്തൊക്കെയാണ് എന്നെകുറിച്ച്‌ പറയുന്നതെന്ന് ദീദിക്ക് പോലും അറിയില്ല.മോദിയെ കയറില്‍ കെട്ടി ജയിലില്‍ ഇടണമെന്ന് നിങ്ങള്‍ പറഞ്ഞു. കയര്‍ വാങ്ങാന്‍ നിങ്ങള്‍ ടെണ്ടര്‍ വിളിക്കും നൂറ് രൂപയുടെ കയറിന് പതിനായിരം രൂപയുടെ ടെണ്ടര്‍ വരും. ശാരദ ചിറ്റി ഫണ്ടായിരിക്കും ടെണ്ടര്‍ ഏറ്റെടുക്കുക. കയറിന്റെ ക്വാളിറ്റി കുറഞ്ഞതായതിനാല്‍ അത് തിരസ്ക്കരിക്കപ്പെടും. പിന്നേയും ടെന്‍ഡര്‍ വിളിക്കണം. അതുകൊണ്ട് എന്തിനു കഷ്ടപ്പാട് ഞാന്‍ തനിയെ ജയിലില്‍ വന്നു കിടന്നു കൊള്ളാം. “

“എന്നാല്‍ ദീദീ, നിങ്ങളുടെ ഓരോ വാക്കും എനിക്ക് ആശീര്‍വാദമാണ് “. ഇങ്ങനെ പോകുന്നു വീഡിയോ. കാണികള്‍ ആവേശത്തോടെ ആര്‍ത്തു വിളിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സുദീപിന് പകരം മോദിയേയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായേയുമാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന മമതയുടെ ആവശ്യത്തിനുള്ള മറുപടിയാണീ വീഡിയോ.ഒപ്പം മമത രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പഴയ വീഡിയോ വൈറലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button