Technology

പേയ്മെന്‍റ് ബാങ്ക് സേവനവുമായി പേടിഎം

ന്യൂ ഡൽഹി : പേയ്മെന്‍റ് ബാങ്ക് സേവനം ആരംഭിക്കാൻ ഒരുങ്ങി പേടിഎം. ഇതിനായി പേ ടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഈ മാസം പേയ്‌മെന്റ്‌സ് ബാങ്കിന്റ പ്രവര്‍ത്തനം തുടങ്ങുമെന്ന് വണ്‍ 97 കമ്യൂണിക്കേഷന്‍സ് സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ബാങ്കിങ് വ്യവസായ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയാണ് പേ ടിഎം.

പേയ്‌മെന്റ്‌സ് ബാങ്കിന്റെ ആദ്യ ശാഖ നോയിഡയിലായിരിക്കും പേടി എം തുറക്കുക. ശര്‍മയ്ക്കാവും പേ ടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ കൂടുതല്‍ പങ്കാളിത്തം. നിലവില്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഉപസ്ഥാപനമായ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് മാത്രമാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആദിത്യ ബിര്‍ള ഐഡിയ പേയ്‌മെന്റ്‌സ് ബാങ്ക് ഈ വര്‍ഷം തുടങ്ങും.

ചൈനയിലെ ആലിബാബ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം 68 കോടി ഡോളറിന്റെ നിക്ഷേപം പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സില്‍ നടത്തിയിരുന്നു. എങ്കിലും പേയ്‌മെന്റ്‌സ് ബാങ്കില്‍ ആലിബാബയ്ക്ക് നേരിട്ടുള്ള ഓഹരി പങ്കാളിത്തം ഉണ്ടാവില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close