NewsIndia

മദ്യലഹരിയിൽ കാറോടിച്ച പെൺകുട്ടി രണ്ട് കാറുകൾ ഇടിച്ചുതെറിപ്പിച്ചു: ചോദിക്കാന്‍ ചെന്നവര്‍ക്ക് തെറിയഭിഷേകം

ഹൈദരാബാദ്: മദ്യലഹരിയിൽ കാറോടിച്ച പെൺകുട്ടി രണ്ട് കാറുകൾ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. സൊമാജിഗുഡ നിവാസിയും ജൂബിലീ ഹില്‍സിലുള്ള ഒരു പ്രൈവറ്റ് കോളജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയുമായ പെൺകുട്ടിയാണ് ഡിന്നർ പാർട്ടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വരുമ്പോൾ രണ്ട് കാറുകളിൽ ഇടിച്ചത്.

തുടർന്ന് ഒരു കാറിലെ ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പെൺകുട്ടി കാറില്‍ നിന്ന് ഇറങ്ങി വന്ന് തെറി പറയുകയും മോശമായ ആംഗ്യം കാണിക്കുകയും ചെയ്തു. ബഞ്ചാര പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച്‌ വെച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും പെൺകുട്ടി മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button