NewsIndiaInternational

പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ സൈനികന്റെ മോചനം ഉടൻ സാധ്യമാകും

മുംബൈ: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ സൈനികന്‍ ചന്തു ബാബുലാല്‍ ചാവാനെ പാകിസ്ഥാൻ ഉടന്‍ വിട്ടയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരെ അറിയിച്ചു.പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നാലാക്രണത്തിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി ലംഘിച്ചു എന്ന പേരില്‍ ചന്തു ബാബുലാല്‍ ചവാനെ പാകിസ്ഥാൻ പിടികൂടിയത്.

ചന്തുവിന്റെ മോചനത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലട്ടറി ഓപ്പറേഷന്‍സ് 20 തവണയെങ്കിലും പാക്കിസ്ഥാനുമായി ചർച്ച നടത്തുകയുണ്ടായി. ഇന്നലെ അവസാനം നടത്തിയ ചർച്ചയിലാണ് ചന്തുവിനെ മോചിപ്പിക്കണമെന്ന് പാകിസ്ഥാൻ അറിയിച്ചത് . ചന്തുവിന്റെ മുത്തശ്ശി ചന്തുവിനെ പിടികൂടിയ വാർത്തയറിഞ്ഞു ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ചന്തു ബാബുലാല്‍ ചവാന്‍ 37 രാഷ്ട്രീയ റൈഫിളിലെ ജവാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button