KeralaNews

ചെഗുവേര പരാമര്‍ശം; വിശദീകരണവുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍

യുവാക്കള്‍ ചെഗുവേരയെക്കുറിച്ച് അറിയുകയും വായിക്കുകയുമാണ് വേണ്ടതെന്നാണ് താന്‍ പറഞ്ഞതെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍. മറിച്ച് ചെഗുവരേയെ മാതൃകയാക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് സി.കെ പത്മനാഭൻ പറഞ്ഞു. ചെഗുവേരയെ പ്രകീര്‍ത്തിച്ച സികെ പത്മനാഭന്റെ നിലപാട് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേരത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സികെപിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാൽ സികെപിക്കെതിരെ നടപടിയോ, നടപടി നിര്‍ദേശമോ കോര്‍കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഉച്ചയ്ക്കുശേഷം കോര്‍കമ്മിറ്റിയില്‍ സികെ പത്മനാഭന്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ എ.എന്‍ രാധാകൃഷ്ണന്‍ പുറത്തേക്ക് ഇറങ്ങി വന്നാണ് പത്മനാഭനെ സ്വീകരിച്ചത്. ഇരുവരും നിറഞ്ഞ ചിരിയോടെ തോളില്‍ കൈയിട്ടാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയതും.സി.കെ പത്മനാഭന്‍ തന്റെ നേതാവാണെന്നായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

ചെഗുവേരയെ ആരാധിക്കുന്നതാണ് കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ചെഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും എ.എന്‍ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സികെപി കൈക്കൊണ്ടത്. ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ.
ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. യുവാക്കള്‍ ചെയെ പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു.ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button