India

അഖിലേഷിനുവേണ്ടി മുലായം സ്വന്തം സഹോദരനെ ബലികഴിച്ചെന്ന് മായാവതി

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മകന്‍ അഖിലേഷ് യാദവിനുവേണ്ടി മുലായം സ്വന്തം സഹോദരനെ ബലികഴിച്ചെന്നാണ് വിമര്‍ശനം. മുലായം സഹോദരന്‍ ശിവ്പാല്‍ യാദവിനെയാണ് ബലികഴിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായ തര്‍ക്കം മുലായം സൃഷ്ടിച്ച നാടകമായിരുന്നെന്നും മായാവതി പറഞ്ഞു.

അഖിലേഷ് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കും. അഖിലേഷ് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ മറയ്്ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ നാടകമായിരുന്നു എസ്പിയിലെ കലഹമെന്ന് മായാവതി ആരോപിച്ചു.

കോണ്‍ഗ്രസിനെതിരെയും മായാവതി വിമര്‍ശനമുന്നയിച്ചു. ശക്തി കേന്ദ്രങ്ങളില്‍പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മായാവതി കുറ്റപ്പെടുത്തി.

Tags

Post Your Comments


Back to top button
Close
Close