NewsIndia

ഒരു ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ്: പുതിയ ഓഫറുമായി ജെറ്റ് എയർവേയ്‌സ്

ഒരു വിമാന ടിക്കറ്റ് നിരക്കില്‍ രണ്ട് ടിക്കറ്റ് ഓഫറുമായി ജെറ്റ് എയര്‍വേയ്സ്. ബിസിനസ്സ് ക്ലാസില്‍ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ജനുവരി 28 വരെയാണ് ജെറ്റ് എയര്‍വേസിന്റെ ഈ ഓഫര്‍ ബുക്ക് ചെയ്യാനുള്ള കാലാവധി. ഒരേ വിമാനത്തില്‍ ഒന്നിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളു. ഇത് കൂടാതെ ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടര്‍യാത്രക്കും ഓഫറിലൂടെ ടിക്കറ്റ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button