News

നോട്ടുനിരോധനം വന്നപ്പോൾ വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ലക്ഷ്മി നായർ നോട്ട് മാറ്റിയെടുത്തു ; ഗുരുതര പരാതികളുമായി ലോ കോളേജ് വിദ്യാർഥികൾ സമരാവേശത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം പതിനാലാം ദിവസത്തിലേക്ക് കിടക്കവേ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത് . നോട്ടു നിരോധനം വന്നപ്പോൾ ഹോസ്റ്റൽ വിദ്യാര്ഥിനികളെ ഉപയോഗിച്ച്‌ കോളേജ് പ്രിസിപ്പലായ ലക്ഷ്മി നായർ നോട്ടു മാറ്റിയെടുത്തു എന്നാണ് വിദ്യാർത്ഥികളുടെ പുതിയ പരാതി. ” പ്രിസിപ്പൽ അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഞങളെ ഉപയോഗിക്കാറുണ്ട്. നോട്ടു നിരോധനം വന്നപ്പോൾ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ എ ടി എമ്മിൽ എത്ര രൂപയുണ്ട് , ഏതൊക്കെത്തരത്തിലുള്ള ഐ ഡി പ്രൂഫുകൾ കുട്ടികളുടെ കൈകളിലുണ്ട് എന്നീ വിവരങ്ങൾ അടങ്ങിയ ഒരു ലിസ്റ്റ് എടുത്തിരുന്നു .ഈ ലിസ്റിൽ നിന്നും തെരെഞ്ഞെടുത്ത കുട്ടികളെ ബാങ്കിൽ വിട്ട് നോട്ടു മാറ്റിയെടുക്കാൻ മാഡം നിര്ബന്ധിക്കുമായിരുന്നു” ഒരു വിദ്യാർത്ഥിനി ചോദിക്കുന്നു . ഏത് കോളേജിലാണ് ഇതൊക്കെ നടക്കുന്നത് എന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു .

shortlink

Post Your Comments


Back to top button