News

ലോ അക്കാദമിക്കുമുന്നിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം : ലോ അക്കാദമി സമരത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർഥിസംഘടനകൾ നടത്തുന്ന സമരത്തിനിടെ വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി. എ ബി വി പി പ്രവർത്തകനാണ് വിദ്യാർത്ഥി. ഇന്നുച്ചയോടെ കോളേജ് ഗേറ്റിനുമുന്നിലുള്ള ആൽ മരത്തിന് മുകളിൽ കയറിയാണ് വിദ്യാർത്ഥി ഭീഷണി മുഴക്കിയത്. സർക്കാർ നടപടിക്കുള്ള ഉറപ്പ് കിട്ടാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥി പറയുന്നു മറ്റ് വിദ്യാർത്ഥി സംഘടനകൾ പിന്തുണയുമായി മരത്തിന് താഴെ നിലയുറപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button