NewsGulf

ദുബായ് ഷോപ്പിങ് ഫെസ്റ്റ്: നറുക്കെടുപ്പിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ ഭാഗ്യസമ്മാനം മലയാളിക്ക്

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഭാഗ്യസമ്മാനം മലയാളിക്ക്. ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും പുല്ലുകര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് അർഹനായത്. കാഷ് പ്രൈസും കാറും കൂടി മൊത്തം മൂന്നുലക്ഷം ദിര്‍ഹമാണ് സമ്മാനം.ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങില്‍ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി.

28 വര്‍ഷമായി കരാമയിലെ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് ലത്തീഫ്. എല്ലാ വര്‍ഷവും സുഹൃത്തുകള്‍ക്കൊപ്പം നറുക്കെടുപ്പ് കൂപ്പൺ എടുക്കുന്ന ഇദ്ദേഹം ഇത്തവണ 200 ദിര്‍ഹാമിന്റെ കൂപ്പണ്‍ ഒറ്റയ്ക്ക് എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button