KeralaNews

ലക്ഷ്മി നായരുമായി ബന്ധപ്പെട്ട വിവാദം: ആദ്യമായി പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം•ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കൈരളി ടി.വി എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്. ലോ അക്കാദമി ബ്രിട്ടാസിന് അനര്‍ഹമായി ബിരുദം സമ്മാനിച്ചെന്ന വിവാദത്തോട് ഫേസ്ബുക്കിലൂടെയാണ് ബ്രിട്ടാസിന്റെ പ്രതികരണം.

അടിസ്ഥാന പരീക്ഷ പൂർത്തിയാക്കിയത് മറ്റു സർവ്വകലാശാലകളിലായത് കൊണ്ട് കേരള യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാണ് അഡ്‌മിഷൻ എടുത്തതെന്ന് ബ്രിട്ടാസ് പറഞ്ഞു. സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പഠിക്കാൻ സൗകര്യമുള്ള ഈവെനിംഗ് കോഴ്‌സിലാണ് ഞാൻ ചേർന്നത്. അഡ്മിഷൻ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരുന്നില്ല. ബി.എയ്ക്കും ക്കും എം.എയ്ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്സിറ്റി), എം.ഫിലിന് ന് ഉയർന്ന ഗ്രേഡും, 4 വർഷത്തെ ഗവേഷണവും (ഡൽഹി, ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ ആവോ എന്നും ബ്രിട്ടാസ് ചോദിക്കുന്നു.

കഴിയാവുന്ന രീതിയില്‍ പഠിച്ചിട്ടും തനിക്ക് ദൗർഭാഗ്യവശാൽ ബിരുദം എടുക്കാൻ കഴിഞ്ഞില്ല. ചിലർ പറയുന്നതു കേട്ടാൽ തനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ്. അനർഹമായി താന്‍ എന്തെങ്കിലും വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിൽ എത്ര പണ്ടേ ഒരു ഡിഗ്രി തന്റെ കക്ഷത്തിരിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചുറ്റും ആക്രോശം നടത്തുന്ന പല മാന്യന്മാരും ഇങ്ങനെ LLB കരസ്ഥമാക്കിയവരാണെന്നാണല്ലോ പറയുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.

ലക്ഷ്മി നായര്‍ കൈരളിയില്‍ അവതാരകയായതാണ് ചിലരുടെ പ്രശ്നമെന്നും ബ്രിട്ടാസ് പറയുന്നു. താന്‍ കൈരളി ടി വി എം.ഡിയായി വരുന്നതിനു എത്രയോ കാലം മുൻപ് അവർ അവതാരകയായതാണ്. കൈരളിയിൽ മാത്രമല്ല മലയാള മനോരമയുടെ വനിതയിലും അവർ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. വർഷംതോറും മെട്രോ മനോരമക്കു വേണ്ടി അവർ പ്രത്യേക പാചക പരിപാടി നടത്തുന്നുണ്ട്. ഒരാൾക്ക് സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോയെന്നും ബ്രിട്ടാസ് ചോദിക്കുന്നു.

തനിക്ക് രാഷ്ട്രീയമുണ്ട്. കൂടാതെ ഒരു സ്ഥാപനത്തിന്റെ സാരഥിയും മാത്രമല്ല മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടും ഉത്തരവാദിത്തങ്ങളുണ്ട്. ഇതിലൊക്കെയുള്ള അസൂയയാണ് ചിലരെ തന്നെ നിരന്തരമായി എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ, ഈ ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നതെന്നും പറഞ്ഞാണ് ബ്രിട്ടാസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button