IndiaNewsFood & Cookery

പാനിപൂരി കഴിക്കുന്നവരാണോ നിങ്ങള്‍? അതില്‍ ടോയ്‌ലെറ്റ് ക്ലീനര്‍ ചേരുന്നില്ലെന്ന് ഉറപ്പാക്കുക; അല്ലെങ്കില്‍ ഇതാകും അനുഭവം

പാതയോരങ്ങളില്‍ വില്‍പന നടത്തുന്ന പാനി പൂരി കച്ചവടക്കാരുടെ അടുത്തേക്ക് കൊതിയോടെ ചെല്ലുമ്പോള്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. പാനി പൂരിയില്‍ ചേര്‍ക്കുന്ന ദ്രാവകം എന്താണെന്ന് മനസിലാക്കിയില്ലെങ്കില്‍ ചിലപ്പോള്‍ പണി കിട്ടിയേക്കും. അഹമ്മദാബാദില്‍ ചിലര്‍ അത് അനുഭവിച്ചിട്ടുണ്ട്. പാനിപൂരിയില്‍ ടോയ്ലറ്റ് ക്ലീനര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറത്തുവരുന്നത്.
 
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ലാല്‍ ദര്‍വാസയ്ക്ക് സമീപം പാനിപൂരി കച്ചവടം നടത്തിയിരുന്ന ചേതന്‍ നാഞ്ചി മാര്‍വാഡി എന്നയാളെ അറസ്റ്റ് ചെയ്തതിനു കാരണം ഇയാള്‍ പാനിപൂരിയില്‍ ടോയ്ലറ്റ് ക്ലീനര്‍ ചേര്‍ക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. പാനി പൂരിക്ക് രുചി കൂടുതല്‍ ലഭിക്കാനാണ് ടോയ്‌ലറ്റ് ക്ലീനര്‍ ചേര്‍ക്കുന്നത് എന്നാണ് ഇയാളുടെ വിശദീകരണം. നേരത്തെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇയാളുടെ കടയില്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കേസില്‍ അഹമ്മദാബാദ് കോടതി ഇയാളെ ആറ് മാസം തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാളുടെ കടയില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ ഓക്സാലിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ടോയ്ലറ്റ് ക്ലീനറുകളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഓക്സാലിക് ആസിഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button