IndiaFootballSports

ലോ​ക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ

ലോ​ക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ. ഒരു സ്ഥാനം പിന്നിലായി 130 ആം ​സ്ഥാ​നമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ക​ഴി​ഞ്ഞ മാ​സം രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ കളിക്കാതിരുന്നതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ പിന്നിലായത്. ഏ​ഷ്യ​യിലെ പട്ടിക പരിശോധിക്കുമ്പോൾ ഇ​ന്ത്യ 20 ആം ​സ്ഥാ​ന​ത്താ​ണു​ള്ള​ത്. പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇറാൻ ലോ​ക റാങ്കിങ്ങിൽ 32 ആം ​സ്ഥാ​നംകരസ്ഥമാക്കി.

എല്ലാവരെയും പിന്നിലാക്കി അ​ർ​ജ​ന്‍റീ​ന ത​ന്നെ​യാ​ണ് പു​തി​യ റാങ്കിങ് പട്ടികയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബ്ര​സീ​ലിനു പിന്നാലെ ജ​ർ​മ​നി​ മൂന്നാം സ്ഥാനവും, ചി​ലി​ നാലാം സ്ഥാനവും കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button