KeralaNews

സംസ്ഥാനത്ത് ഗുണ്ടാരാജിന്റെ അഴിഞ്ഞാട്ടം; കുമ്മനം

തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാരാജിനെ പറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാഗശേഖരൻ. ഗുണ്ടാരാജിനെതിരെ പ്രതികരിക്കാനോ നിലപാട് സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് അങ്ങേയറ്റം കുറ്റകരമാണെന്ന് കുമ്മനം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രമുഖ നടിക്കെതിരെ ഉണ്ടായ ആക്രമണം സംസ്ഥാനത്ത് ഗൂണ്ട രാജിന്റെ സാന്നിധ്യം എത്രത്തോളം ഭീകരമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. കേരളത്തിലെ ഗൂണ്ടരാജ് ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ സമസ്ത മേഖലകളിലും പിടിമുറിക്കിയിരിക്കുകയാണെന്നും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവണെന്നും കുമ്മനം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കേരളത്തിലെ ക്രമസമാധന നില വഷളായികൊണ്ടിരിക്കുന്നത്തിന്റെ തെളിവുകളാണ്. സ്വത്തിനും ജീവനും ഭീഷണി, സദാചാര ഗുണ്ട ആക്രമണം തുടങ്ങി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു പോലും വിലങ്ങ് വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്. നാഥനില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. സ്വൈര്യമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ അവസ്ഥയിലും ഒന്നും പ്രതികരിക്കാന്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി തയ്യാറാവാത്തത് അങ്ങേയറ്റം കുറ്റകരമാണെന്ന് കുമ്മനം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button