India

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് കോടതിയില്‍ എത്തിയപ്പോള്‍

റാഞ്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കാണിച്ചത് കേട്ടാല്‍ ഞെട്ടിപ്പോകും. ഭാര്യയുടെ തല യുവാവ് വെട്ടിയെടുക്കുകയായിരുന്നു. ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് നേരെ ചെന്നത് കോടതിയിലേക്ക്. ഭയപ്പെടുത്തുന്ന കാഴ്ച ജാര്‍ഖണ്ഡിലെ സിംഗ്ഭും ജില്ലയിലാണ് നടന്നത്.

ഭുപന്‍ മാര്‍ഡി എന്ന യുവാവാണ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സമീപത്തെ കോടതിയിലെത്തിയത്. സംഭവം അറിഞ്ഞ ആളുകള്‍ പോലീസില്‍ ഉടന്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button