KeralaNews

നടിയെ ആക്രമിച്ച സംഭവം കേരളത്തിനാകെ കളങ്കം- ശശി തരൂർ

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം കേരളത്തിനാകമാനം കളങ്കമുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു രാജ്യത്തെ ഏറ്റവും പുരോഗമന സംസ്ഥാനമായ നൂറു ശതമാനം വിദ്യാസമ്പന്നരുള്ള നാട്ടിൽ ഒരു നടിക്കെതിരെ ആക്രമണം ഉണ്ടായത് ഏറെ നിര്‍ഭാഗ്യമാണ്. എന്തായാലും മാനഭംഗ ശ്രമത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ ധൈര്യം കാണിച്ച നടിക്ക് എംപി തന്റെ ആദരവ് അറിയിച്ചു. നടിയെ ആക്രമിച്ചവരെ നിയമത്തിന്റെ മുന്നിൽ എത്രയും വേഗം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button