KeralaNews

പ്രതി ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എകെ ബാലന്‍

കോഴിക്കോട്: പ്രമുഖ മലയാളി നടി ഓടുന്ന വാഹനത്തില്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതി ദൈവമായാലും പിടികൂടുമെന്ന് മന്ത്രി എകെ ബാലന്‍. അംഗീകരിക്കാന്‍ പറ്റാത്ത പല പ്രവണതകളും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും മാളത്തില്‍ ഒളിച്ചിരിക്കുന്ന ഉടുമ്പിനെ തീ വച്ച് പുറത്ത് ചാടിക്കുന്നത് പോലെ എല്ലാ പ്രതികളെയും വെളിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനിമ മേഖലയിലുള്ളവരുടെ സഹായത്തോടെ തന്നെ ഇവ പൂര്‍ണ്ണമായും ഇല്ലാതാക്കും. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം പ്രവണതകളെ കുറിച്ച്‌ അറിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button