Kerala

സംസ്ഥാന ബജറ്റില്‍ ഒരു ‘മാന്‍ഹോള്‍’ ഇംപാക്ട്

കേരളത്തെ തോട്ടിപ്പണി മുക്തമാക്കാന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നടപടി. സംസ്ഥാനത്തെ മാന്‍ഹോളുകളുടെ ശുചീകരണത്തിന് പത്തുകോടി പ്രഖ്യാപിച്ചു. മാന്‍ഹോള്‍ ശുചീകരണം യന്ത്രവത്കൃതമാക്കാനാണ് ഈ തുക ചിലവഴിക്കുന്നത്. മാധ്യമപ്രവര്‍ത്തകകൂടിയായ വിധു വില്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞാണ് ധനമന്ത്രി 10 കോടി രൂപ നീക്കിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മാന്‍ഹോള്‍ ശുചീകരണ തൊഴിലാളികളുടെ കഥപറഞ്ഞ വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ എന്ന ചലച്ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനൊപ്പം ഏറെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button