KeralaLatest NewsIndia

ഈ ബജറ്റിൽ ജനക്ഷേമപദ്ധതികള്‍ക്ക്​ മുന്‍ഗണനയെന്ന്​ തോമസ്​ ഐസക്​

നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന്​​ മുന്‍ഗണന നല്‍കും.

തിരുവനന്തപുരം: ഭരണതുടര്‍ച്ച പ്രതീക്ഷിച്ചുള്ള ബജറ്റാവും അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സമ്പൂര്‍ണ്ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ജനക്ഷേമ പദ്ധതികള്‍ക്ക്​ ഊന്നല്‍ നല്‍കും. കിഫ്​ബിയില്‍ പുതിയ പദ്ധതികള്‍ ഉണ്ടാവില്ല. നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന്​​ മുന്‍ഗണന നല്‍കും.

60,000 കോടിയുടെ കിഫ്​ബി പദ്ധതികള്‍ക്ക്​ അംഗീകാരം നല്‍കിയിട്ടുണ്ട്​. ഇത്​ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്​മ പരിഹരിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവുമെന്ന്​ അദ്ദേഹം പറഞ്ഞു.

read also: കർഷക സമരത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും വിമത സ്വരം

ജനുവരി 15നാണ്​ സംസ്ഥാന ബജറ്റ്​ അവതരിപ്പിക്കുന്നത്​. മേയില്‍ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാല്‍ വോട്ട്​ ഓണ്‍ അക്കൗണ്ടായിരിക്കും ഇക്കുറി അവതരിപ്പിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button