Latest NewsKeralaNattuvarthaNewsIndia

സന്ദീപിന്റെ ജനകീയ ഇടപെടലുകൊണ്ട് നൂറ്റി അമ്പതോളം ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് വന്നിരുന്നു: തോമസ് ഐസക്

തിരുവനന്തപുരം: കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ സന്ദീപിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read:മയക്ക് മരുന്നിന് അടിമയായ മകനെ കൊന്നത് അമ്മ തന്നെ : യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

‘പെരിങ്ങരയിലെ നാട്ടുവഴികളിൽ സന്ദീപിന്റെ ചിരിയും ബുള്ളറ്റിന്റെ ശബ്ദവും ചിരപരിചിതമാണ്. ഒരു ബുള്ളറ്റിലാണ് കക്ഷിയുടെ സഞ്ചാരം. പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരിക്കുമ്പോഴും മുഴുവൻ സമയവും ജനങ്ങൾക്കിടയിലായിരിക്കും. നാട്ടുകാരുടെ ഏത് പ്രശ്നത്തിലും ഇടപെടും എല്ലാവരോടും ഉള്ളുതുറന്ന ചിരിയോടെയുള്ള ഇടപെടൽ. ഏറെ ജനകീയനായ ചെറുപ്പക്കാരൻ’, തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

‘സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായിക്കൂടെയാണ് നൂറ്റി അമ്പതോളം ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് ആകൃഷ്ടരായി വന്നത്. 27 വർഷത്തിനുശേഷം പെരിങ്ങര പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതിൽ ഈ 36-കാരന്റെ പങ്കു നിർണ്ണായകമായിരുന്നു. അതുകൊണ്ടായിരിക്കാം കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ അറിയപ്പെടുന്ന ആർഎസ്എസുകാരൻ ഏറ്റെടുത്തത്.

തിരുവല്ലയിൽ ഞാൻ എത്തിയാൽ ഏത് തിരക്കായാലും ഓടിയെത്തും. അധികം വർത്തമാനം പറയാറില്ല. എങ്കിലും കുറച്ചു നാട്ടുകാര്യങ്ങളും രാഷ്ട്രീയവും അടങ്ങുന്ന സംഭാഷണം. മിക്കവാറും കൂടെ കുറച്ച് സഖാക്കളും ഉണ്ടാകും. മകൻ നിഹാന് മൂന്നര വയസ്സ്, രണ്ടാമത്തെ കുഞ്ഞിനു മൂന്നുമാസം പ്രായം. കുട്ടികളെ ഓമനിക്കുന്ന ചിത്രങ്ങൾ നമ്മുടെ കണ്ണുനിറയ്ക്കും. ചുവപ്പൻ അന്ത്യാഭിവാദ്യങ്ങൾ സഖാവേ’, തോമസ് ഐസക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button