Cricket

അച്ഛനും മകനും അര്‍ധ സെഞ്ച്വറി; ക്രിക്കറ്റില്‍ ഇത് പുതിയ ചരിത്രം

ഒരേ മത്സരത്തിൽ ഒരുമിച്ച് മത്സരിച്ച് അർധ സെഞ്ച്വറി നേടി ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ഒരു അച്ഛനും മകനും. ശിവനരെയ്ൻ ചന്ദർപോളും, ടെയ്ജ്നരെയ്നുമാണ് കളിക്കളത്തിലെ ഈ അച്ഛനും മകനും. വിൻഡീസ് ക്രിക്കറ്റ് ലീഗിലെ ഗയാനയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒരേ സമയം ക്രീസിലിറങ്ങിയത്.  ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത് 34 റൺസ്. രണ്ട് പേരും അര്‍ധ സെഞ്ച്വറി നേടിയാണ് കളം വിട്ടത്.

ഓപ്പണറായി എത്തിയ മകൻ 58 റൺസും അഞ്ചാമനായി കളത്തിലെത്തിയ അച്ഛൻ 57 റൺസും സ്വന്തമാക്കി. ഗയാന ആദ്യ ഇന്നിങ്സിൽ 262 റൺസാണ് നേടിയത്. ഇന്നിങ്ങ്സ്സില്‍ 255 റൺസെടുത്തു. അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ ക്രീസിൽ എത്തിയിട്ടുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളത്തിലിറങ്ങുകയും ഒരേ സമയം മത്സരിച്ച് അർധ സെഞ്ചുറി കണ്ടെത്തുന്നത് അപൂർവ്വ മാണ്.

2013ൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ടെയ്ജ്നരെയ്നും വിൻഡീസ് അണ്ടർ 19ലും കളിച്ചിട്ടുണ്ട്. 164 മത്സരങ്ങളിൽ വിൻഡീസ് കുപ്പായമണിഞ്ഞ ശിവനരെയ്ൻ ചന്ദർപോൾ 11,867 റൺസ് എടുത്തിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് ശിവനരെയ്ൻ ചന്ദർപോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button