NewsIndia

ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

ദുബായി: ശശാങ്ക് മനോഹര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ് വിശദീകരണം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ)പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് 2016 ല്‍ ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായത്.

വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്നാണ് ശശാങ്ക് മനോഹര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഐസിസിയില്‍ വിവേചനമില്ലാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജി ഐസിസി സ്വീകരിച്ചതായാണ് വിവരം. പുതിയ അധ്യക്ഷന്റെ നിയമനം ഉടനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button