Latest NewsCarsAutomobile

ക്രിക്കറ്റ് ലോകകപ്പ് ആഘോഷമാക്കി ഫോക്സ് വാഗണ്‍ : മൂന്നു മോഡൽ കാറുകളുടെ വേള്‍ഡ് കപ്പ് എഡിഷനുകൾ അവതരിപ്പിച്ചു

ക്രിക്കറ്റ് ലോകകപ്പ് ആഘോഷമാക്കാൻ ഫോക്സ് വാഗണ്‍. പോളോ, അമിയോ, വെന്റോ കാറുകളുടെ വേള്‍ഡ് കപ്പ് എഡിഷനുകൾ അവതരിപ്പിച്ചു. അലോയി വീല്‍, ഡീക്കല്‍സ്, ക്രോം ബാഡ്‍ജ്, ലെതര്‍ സീറ്റ് കവര്‍ എന്നിവയാണ് ഈ മോഡലുകളിലെ പ്രധാന പ്രത്യേകതകൾ. VOLKSWAGEN-WORLD-CUP-EDITION

പോളോ കപ്പ് എഡിഷനില്‍ 15 ഇഞ്ച് റാസോര്‍ അലോയി വീലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ അമിയോയില്‍ 15 ഇഞ്ച് ടോസ അലോയി വീലും വെന്റോയില്‍ 15 ഇഞ്ച് ലിനാസ് അലോയി വീലുമാണ് നൽകിയിരിക്കുന്നത്. വേള്‍ഡ് കപ്പ് തീമിലുള്ള സ്റ്റിക്കര്‍, ഫ്രണ്ട് ഫെന്‍ഡറിലെ കപ്പ് ബാഡ്‍ജിംങ് തുടങ്ങിയവ മറ്റു പ്രധാന സവിശേഷതകൾ. AMEO-CUP-EDITON

എൻജിനിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. പോളോ, അമിയോ കപ്പ് എഡിഷന്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും. വെന്റോ കപ്പ് എഡിഷൻ 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലുമാണ് എത്തുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് മൂന്നു മോഡലുകളിലെയും ട്രാന്‍സ്‍മിഷന്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close