KeralaNews

ആറ് രൂപക്ക് വിറ്റ മീന്‍ 60 രൂപക്ക് തിന്നേണ്ടി വന്ന ഒരു മത്സ്യതൊഴിലാളിയുടെ കഥ ഇങ്ങനെ

മത്സ്യവിപണരംഗത്ത് അരങ്ങേറുന്നത് കൊടും കൊള്ള. കടലില്‍നിന്ന് മത്സ്യബന്ധനം നടത്തിവരുന്ന മത്സ്യതൊഴിലാളി ആറു രൂപക്ക് വില്‍ക്കുന്ന മത്സ്യം ഇടനിലക്കാരിലൂടെ ഹോട്ടലില്‍ എത്തി അവിടെ വില്‍പന നടത്തുന്നത് അറുപത് രൂപക്കെന്ന് റിപ്പോർട്ട് . ചുരുക്കത്തില്‍ കഷ്ടപ്പെട്ട് കടലില്‍പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തീരെ തുച്ഛമായ തുക. ഇടനിലക്കാര്‍ അതിലൂടെ കൊള്ളലാഭം കൊയ്യുന്നു.

കേരളത്തിലെ എല്ലാ മത്സ്യതൊഴിലാളികളുടെയും അവസ്ഥ ഇത് തന്നെയാണ്. മീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ ഇവർക്ക് എത്രയും വേഗം മത്സ്യം വിൽക്കേണ്ടി വരുന്നു. മിക്കപ്പോഴും കുറഞ്ഞവിലയ്ക്ക് വിൽപ്പന നടത്തേണ്ടി വരും. ഇടനിലക്കാരും ഹോട്ടലുടമകളും കൊള്ളലാഭം കൊയ്യുമ്പോൾ തങ്ങൾക്ക് ലഭിക്കേണ്ട അധ്വാനത്തിന്റെ വിലപോലും മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നതാണ് സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button