KeralaNews

ഭർത്താവിന്റെ കുഴിമാടത്തിനരികെ ഭാര്യയും ജീവനൊടുക്കി- പിഞ്ചു മക്കള്‍ തനിച്ചായി

 

പാങ്ങോട്: ഭർത്താവു മരിച്ചു ചിതയടങ്ങുന്നതിനു മുന്നേ മനം നൊന്തു ഭാര്യയും ജീവനൊടുക്കി. അവസാനം പിഞ്ചു മക്കൾ തനിച്ചായി.പനി ബാധിച്ചു മരിച്ച പാങ്ങോട് നാലുസെന്റ് കോളനിയിൽ ബിജുവിന്റെ(40) ഭാര്യ ചിന്നു (29) ആണ്ഇന്നലെ പുലർച്ചെ തൂങ്ങി മരിച്ചത്. ഒൻപതു ദിവസം മുൻപ് ബിജുവിന് പനി ബാധിച്ചത് മുതൽ ചിന്നു അസ്വസ്ഥയായിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്. ബിജുവിന് പനി ബാധിച്ചു മരിച്ചതോടെ ചിന്നുവിന്റെ മാനസിക വിഷമം കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ ബന്ധുക്കൾ കരുതലോടെയാണ് ചിന്നുവിന്റെ അടുത്ത് ഉണ്ടായിരുന്നത്.

ബന്ധുക്കളോടൊപ്പം ഉറങ്ങാൻ കിടന്ന ചിന്നു ബാത്‌റൂമിൽ പോകുന്നു എന്ന് പറഞ്ഞാണ് വീടിനു വെളിയിൽ വന്ന് വീടിന്റെ വരാന്തയോടു ചേർന്നു ബിജുവിന്റെ കുഴിമാടത്തിനു സമീപത്തെ ജനലിൽ തൂങ്ങിമരിച്ചത്. ഏറെ നേരം കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തെരഞ്ഞപ്പോഴാണ് ഇത് കണ്ടത്.പതിനൊന്നും ഒൻപതും വയസ്സുള്ള മക്കളായ വിദ്യയെയും ബിജീഷിനെയും തനിച്ചാക്കിയാണു ചിന്നു ഭർത്താവിനൊപ്പം പോയത്. ചെണ്ടവാദ്യ കലാകാരനായിരുന്നു ബിജുവിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് നിന്ന് ഗ്രാമം മുക്തി നേടുന്നതിന് മുൻപെയായിരുന്നു അടുത്ത ദുരന്ത വാർത്തയും.ബിജുവിന്റെ പിതാവ് ഗോപിയും മാതാവ് വസന്തയുമാണ് ഇനി കുഞ്ഞുങ്ങൾക്കാശ്രയം.മകന്റെ മക്കളെ ഈ വാർധക്യത്തിൽ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ നിസ്സഹായരായിരിക്കുകയാണ് ഈ നിർദ്ധനരായ ദമ്പതികൾ .

image courtedy ;manorama news

Tags

Related Articles

Post Your Comments


Back to top button
Close
Close