India

മാസം ആറരലക്ഷം രൂപ ശമ്പളമുള്ള ജോലി: താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: മാസം ആറരലക്ഷം കൈയില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? അത്രയും വലിയൊരു ശമ്പളം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ഇതിന് നിങ്ങള്‍ തലപുകഞ്ഞ് പണിയെടുക്കുകയൊന്നും വേണ്ട. ലോകം ചുറ്റാന്‍ താല്‍പര്യമുള്ളയാളുകളെയാണ് ഈ കമ്പനി ജോലിക്കായി തിരയുന്നത്. അതെന്തു ജോലി എന്ന് നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും.

ലോകം ചുറ്റി ഓരോ കാഴ്ചകളും കണ്ട് അഭിപ്രായം രേഖപ്പെടുത്താനായാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. തേര്‍ഡ് ഹോം എന്ന കമ്പനിയാണ് നിങ്ങള്‍ക്ക് ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. ബെസ്റ്റ് ജോബ് ഓഫ് ദി പ്ലാനെറ്റ് എന്ന പേരാണ് ഈ പോസ്റ്റിന് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. എഴുതാനും ബ്ലോഗ് ചെയ്യാനും ഫോട്ടോഗ്രാഫിയും അറിഞ്ഞിരിക്കണം.

മാര്‍ച്ച് 30ന് മുന്‍പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കായിരിക്കും നിയമനം. ലോകത്തിലാകെ കോടിക്കണക്കിന് രൂപ ചിലവുള്ള ആഡംബരയാത്ര നടത്തലാണ് ജോലി. അതും സൗജന്യമായി. ഒപ്പം പ്രതിമാസം പത്തായിരം ഡോളര്‍ ശമ്പളവും ലഭിക്കും. (www.thirdhome.com) എന്ന വെബ്‌സൈറ്റില്‍ കയറി ജോലിക്ക് അപേക്ഷിക്കാം. നന്നായി എഴുതാന്‍ അറിയണം. നവമാധ്യമങ്ങളിലെ പരിചയമാണ് വേണ്ട അനുഭവപരിചം.

പാസ്പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സുമുള്ള ആര്‍ക്കും ജോലിക്ക് അപേക്ഷിക്കാം.18 വയസ് തികഞ്ഞിരിക്കണം, മൂന്ന് മാസം തുടര്‍ച്ചയായി യാത്ര ചെയ്യണം, വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകില്ല. ആവശ്യമെങ്കില്‍ ഒപ്പം ഒരാളെ നമുക്ക് കൊണ്ടുപോകാനും അനുവാദമുണ്ട്. [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ ബയോഡേറ്റയും വീഡിയോയും മാര്‍ച്ച് 30ന് മുന്‍പ് അയയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button