NewsGulf

യു.എ.യിൽ വാറ്റ് നടപ്പിലാക്കുമ്പോൾ പാലിക്കേണ്ടതുമായി ബന്ധപ്പെട്ട 10 കാര്യങ്ങൾ ഇവയൊക്കെ

യു.എ.യിൽ 2018 ജനുവരി 1 മുതൽ 5 ശതമാനം വാറ്റ് ഏർപ്പെടുത്തും. ഇത് ബിസിനസ്സ് പോലുള്ള ഒട്ടനവധി മേഖലകളിൽ വലിയ വെല്ലുവിളി ഉയർത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ബിസിനസ്സ് രംഗത്ത് വാറ്റ് നടപ്പിലാക്കുമ്പോൾ പാലിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്. ചരക്കുകൾക്കും സേവനങ്ങൾക്കും വാറ്റ് ഏർപ്പെടുത്തുമ്പോൾ അവയുടെ സാധ്യതകളും എതിരാളികളുടെ പ്രതികരണങ്ങളും മനസിലാക്കണം.

അതുപോലെ വാറ്റ് രജിസ്‌ട്രേഷൻ നമ്പറിന് അപേക്ഷിക്കുന്ന വഴി വാറ്റ് രജിസ്‌ട്രേഷൻ ബാധ്യത കൂടി മനസിലാക്കാൻ ശ്രമിക്കണം. ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ പുസ്തകങ്ങളും രേഖകളും ഉചിതമായ രീതിയിൽ പരിപാലിക്കുന്നുവെന്നും ഉറപ്പുവരുത്തണം. വാറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണെന്നും മറിച്ച് വിതരണക്കാർക്കുള്ളതല്ലെന്ന് മനസിലാക്കണം.

വാറ്റ് എപ്പോഴെക്കോയാണ് ചുമത്തേണ്ടതെന്ന് അറിഞ്ഞിരിക്കണം. ഏർപ്പെടുത്തുന്ന വാറ്റ് തിരുത്തുകയോ വീണ്ടെക്കാൻ സാധിക്കുകയോ ചെയ്യാമെന്ന് എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് ( ERP) സിസ്റ്റത്തിൽ ഉറപ്പാക്കണം. അഥവാ സെൻട്രൽ ERP സിസ്റ്റം അല്ല ഉപയോഗിക്കുന്നതെങ്കിൽ മാനുവൽ വാറ്റ് അക്കൗണ്ടിംഗ് പ്രക്രിയകൾ നടപ്പിലാക്കണം. വാറ്റ് അകൗണ്ടിങ്ങിനു പുതിയ തലങ്ങൾ ഉൾപെടുത്തിയെന്ന് ഉറപ്പാക്കാൻ ഇൻവോയ്സ് ഫലകങ്ങൾക്ക് ചാർജിംഗ് ഈടാക്കണം. അനാവശ്യ പണമൊഴുക്കും വാറ്റ് മൂലമുണ്ടാകുന്ന അധിക ചിലവ് ഇല്ലാതാക്കാൻ ഘടനാപരമായ ബിസിനസ്സ് ആവിഷ്കരിക്കണം.

375,000 ദിർഹത്തിൽ അധികം വാർഷിക വരുമാനം വരുന്ന യു.എ.യിലെ കമ്പനികൾ ജി.സി.സി വാറ്റ് സിസ്റ്റത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. വാറ്റ് രജിസ്റ്റർ ചെയ്യാത്ത കമ്പനികൾക്ക് അവരുടെ ഉത്പന്നങ്ങൾക്ക് വാറ്റ് ഏർപ്പെടുത്താൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button