Cricket

ഐസിസി റാങ്കിങ്ങില്‍ അശ്വിനെ പിന്തള്ളി ജഡേജ ഒന്നാമത്

ദുബായ് : ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്. പതിനൊന്ന് സ്ഥാനം കയറി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്തേക്ക് താരം കുതിച്ചുകയറി.ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ റാങ്കിങ്ങില്‍ 57 മത് സ്ഥാനത്തായിരുന്നു രാഹുല്‍. നാല് ടെസ്റ്റുകളില്‍ നിന്നായി ആറ് അര്‍ധസെഞ്ച്വറികള്‍ ഈ കര്‍ണാടക ബാറ്റ്‌സ്മാന്‍ തന്റെ പേരില്‍ കുറിച്ചു. ഉയര്‍ന്ന സ്‌കോര്‍ 90. ഈ ബാറ്റിങ്ങ് മികവാണ് രാഹുലിന് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി കൊടുത്തത്.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജഡേജ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബംഗ്ലാദേശി താരം ഷാകിബ് അല്‍ ഹസനാണ് ഒന്നാം റാങ്കില്‍. ധര്‍മ്മശാലയില്‍ നാല് വിക്കറ്റും 63 റണ്‍സുമെടുത്ത ജഡേജ ആയിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ്.ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഇളക്കം തട്ടാതെ നില്‍ക്കുന്നു. നാലാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ ആനുകൂല്യത്തില്‍ ഉമേഷ് യാദവ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 21 ആം സ്ഥാനത്തെത്തി . ആദ്യ ഇന്നിംഗ്‌സില്‍ രണ്ടും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് അഞ്ച് സ്ഥാനം മുകളിലേക്ക് കയറി.

ചേതേശ്വര്‍ പൂജാരയും(4) വിരാട് കൊഹ്‌ലിയും(5) കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആണ് രാഹുല്‍. അജിങ്ക്യരഹാനെ(14) മുരളി വിജയ്(34) എന്നിവര്‍ രാഹുലിനേക്കാള്‍ പിന്നിലാണ്. പുതിയ റാങ്കിങ്ങില്‍ പൂജാരയ്ക്ക് രണ്ടും കൊഹ്‌ലിക്ക് ഒന്നും രഹാനെയ്ക്ക് മൂന്നും വിജയിന് നാലും സ്ഥാനങ്ങള്‍ നഷ്ടമായി. ബാറ്റ്‌സ്മാന്‍മാരില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണാണ് രണ്ടാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button