CricketLatest NewsNewsSports

ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും: അമ്പാടി റായുഡു

മുംബൈ: ഭാവിയില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് സഹതാരം അമ്പാടി റായുഡു. ജഡേയ്ക്ക് സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ധോണിയുടെ പിന്‍ഗാമിയാവുക എന്നതിനേക്കാള്‍ വലിയൊരു വെല്ലുവിളി രവീന്ദ്ര ജഡേജയ്ക്ക് കിട്ടാനില്ലെന്നും റായുഡു പറഞ്ഞു. ചെന്നൈ ഇന്ന് പഞ്ചാബിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് താരം ജഡേജയെ പ്രശംസിച്ചെത്തിയത്.

‘ക്യാപ്റ്റന്‍ രവീന്ദ്ര ജേഡേജയ്ക്ക് സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും. എംഎസ് ധോണിയുടെ പിന്‍ഗാമിയാവുക എന്നതിനേക്കാള്‍ വലിയൊരു വെല്ലുവിളി രവീന്ദ്ര ജഡേജയ്ക്ക് കിട്ടാനില്ല. തുടക്കത്തില്‍ തിരിച്ചടി അല്‍പം നേരിട്ടെങ്കിലും ധോണിയുടെ മേല്‍നോട്ടത്തില്‍ ജഡേജ മികച്ച നായകനാവും’ റായുഡു പറഞ്ഞു.

Read Also:- കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം

അതേസമയം, ഐപിഎല്‍ 15-ാം സീസണില്‍ ജഡേജയ്ക്ക് കീഴിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മോശം ഫോമിലാണ്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈ. ക്യാപ്റ്റൻ ചുമതല ഏറ്റെടുത്തതിന് ശേഷം ബാറ്റിംഗിലും ബൗളിംഗിലും സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ താരത്തിന് സാധിക്കുന്നില്ല. ധോണിയില്‍ നിന്നാണ് ജഡേജ നായകസ്ഥാനം ഏറ്റെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button