KeralaNews

15 വർഷത്തെ നികുതി ഒറ്റയടിക്കു ടാക്സി വാഹന ഉടമകളിൽ നിന്ന് ഈടാക്കാൻ നിയമം

കാക്കനാട്: ഇനി മുതൽ ടാക്സിയായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ 15 വർഷത്തെ നികുതി ഒറ്റതവണയായി അടയ്ക്കണം. ഇതുസംബന്ധിച്ച ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശം സംസ്ഥാനത്തെ എല്ലാ ആർ.ടി ഓഫീസുകളിലും ലഭിച്ചു. അതേസമയം നിലവിലെ നിയമനുസരിച്ച് അഞ്ചു വർഷത്തെ നികുതി അടച്ച വാഹനങ്ങൾക്ക് ബാക്കി 10 വർഷത്തെ നികുതി അടയ്ക്കാൻ രണ്ട് മാസത്തെ സമയം നൽകും.

നേരത്തെ ഒറ്റത്തവണ നികുതി ഈടാക്കുന്നതിനെതിരെ വാഹന ഉടമകൾ നൽകിയ ഹർജിയിൽ സർക്കാരിന് അനുകൂലമായ വിധിയുണ്ടായ സാഹചര്യത്തിലാണ് 15 വർഷത്തെ നികുതി ഒറ്റതവണയായി ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് വിലയുടെ അടിസ്ഥാനത്തിലാണ് 15 വർഷത്തെ ഒറ്റത്തവണ നികുതി ഈടാക്കുക. 2014 ലെ നികുതിനയം പ്രകാരമാണിത്.

അഞ്ചു വർഷത്തെ നികുതി അടച്ചിരിക്കുന്ന വാഹന ഉടമകൾ 10 വർഷത്തെ നികുതികൂടി അടയ്ക്കാൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകും.അനുവദിച്ചിരിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ ഒറ്റത്തവണ നികുതി ഒടുക്കാത്ത വാഹനങ്ങൾക്കെതിരെ പിടിച്ചെടുക്കൽ നടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button