Latest NewsIndia

പാകിസ്ഥാന്റെ ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു

ഫിരോസ്പൂര്‍: പാകിസ്ഥാന്റെ രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈകളില്‍. രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഫിരോസ്പൂരില്‍ നിന്നാണ് ബോട്ടുകള്‍ പിടികൂടിയത്. ബിഎസ്എഫ് നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം.

400 കിലോ മത്സ്യവും മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളും ബോട്ടില്‍നിന്നും സൈന്യം പിടിച്ചെടുത്തു. അതേസമയം, ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കശ്മീരിലുണ്ടാകുന്ന ആക്രമണം കണക്കിലെടുത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്‍ 60 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button