Latest NewsNewsIndia

പ്രധാനമന്ത്രിയുടെ “ഫാന്‍” ആയ ഒരു കലാകാരനെ മന്‍ കി ബാത്തില്‍ പരിചയപ്പെടുത്തി : പ്രധാനമന്ത്രി പ്രകീര്‍ത്തിച്ച ആ കലാകാരന്റെ സൃഷ്ടി കണ്ടു ആസ്വദിക്കാം

പ്രമുഖകലാകാരനായ ബിജയ് ബിസ്വാല്‍ ഇന്ത്യന്‍ റെയില്‍വെ വിഭാഗത്തില്‍ നിന്ന് വിരമിച്ചു. രാജ്യത്തൊട്ടാകെ നിരവധി ആരാധകരുള്ള കലാകാരനാണ് ഈ റെയില്‍വെ ജീവനക്കാരന്‍. ഭാരതത്തിന്റെ നായകനായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരാധകരില്‍ ഒരാള്‍കൂടിയാണ് ബിസ്വാല്‍. മന്‍ കി ബാത്ത് പരിപാടിയിലൂടെ ഇദ്ദേഹത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചത് രാജ്യശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വിടവാങ്ങലിനോട് അനുബന്ധിച്ചു അദ്ദേഹം വരച്ച ചിത്രം പ്രധാനമന്ത്രിക്ക് നല്‍കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അത് സ്നേഹത്തോടെതന്നെ സ്വീകരിക്കുകയും ചെയ്തു. ഒരു സാധാരണക്കാരനെ പോലെ റെയില്‍വേ സ്റ്റേഷനിലൂടെ നടന്നു പോകുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രമാണ് ബിസ്വാല്‍ നരേന്ദ്രമോദിക്ക് കൈമാറിയത്. ഇതിനോടകം തന്നെ ബിസ്വാലിന്റെ സൃഷ്ടി ജനശ്രദ്ധ നേടികഴിഞ്ഞു.

Comment

shortlink

Related Articles

Post Your Comments

Related Articles


Back to top button