India

ഹിമാചല്‍ പ്രദേശില്‍ ബസപകടത്തില്‍ പെട്ട് ആറ് മലയാളികളുടെ നില ഗുരുതരം : എല്ലാം മലപ്പുറം സ്വദേശികള്‍

ന്യൂല്‍ഹി : ഹിമാചല്‍ പ്രദേശില്‍ ബസപകടത്തില്‍ മലപ്പുറം സ്വദേശികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു മലപ്പുറം സ്വദേശികളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഹിമാചലിലെ മണ്ഡി ജില്ലയിലാണ് അപകടം നടന്നത്. കുളുവിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മറ്റു പത്തു പേരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പരിക്കേറ്റവരെയെല്ലാം മാണ്ഡി ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഹിമാചലിലെ സഞ്ചാരികളുടെ ആകര്‍ഷ കേന്ദ്രമായ കുളുവിനടുത്താണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മലയാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മറ്റു പത്തു പേരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം മാണ്ഡി ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button