NewsInternational

പുതിയ ദൗത്യവുമായി മലാല യൂസഫ് സായി

നോബല്‍ സമ്മാനജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂതയായി(United Nations messenger of peace) പ്രഖ്യാപിച്ചു. സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് മലാലയെ തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാലയുടെ ദൗത്യം ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിലൂടെയാണ് രാജ്യാന്തരതലത്തില്‍ മലാല ശ്രദ്ധിക്കപ്പെട്ടത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പാക് താലിബാന്റെ നയങ്ങള്‍ക്കെതിരെ മലാല തന്റെ ബ്ലോഗിലൂടെ ശക്തമായി പ്രതികരിക്കുകയുണ്ടായി. 2009ല്‍ താലിബാന്‍ മലാലയെ വധിക്കാന്‍ ശ്രമം നടത്തി. തലയ്ക്ക് വെടിയേറ്റെങ്കിലും മലാല ജീവിതത്തിലേക്ക് തിരികെ വന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ മലാലയും പിതാവ് യൂസഫ് സായിയും ചേര്‍ന്ന് 2013 ല്‍ ദ മലാല ഫണ്ടിന് രൂപം നൽകിയിരുന്നു. 2014 ലാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം മലാലയെ തേടിയെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button