Latest NewsNewsInternational

അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് അഗാധമായ ആശങ്കയുണ്ട്: പ്രതികരണവുമായി മലാല യൂസഫ്‌സായ്

ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പ്രതികരണവുമായി നൊബേൽ ജേതാവ് മലാല യൂസഫ്‌സായി. താലിബാൻ അഫ്ഗാൻ പിടിച്ചടക്കുന്നത് ഞെട്ടലോടെ കണ്ടുകൊണ്ടിരിക്കുകയാണെന്നും അഫ്ഗാനിലെ സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെക്കുറിച്ചോർത്ത് അഗാധമായ ആശങ്കയുണ്ടെന്നും മലാല പറഞ്ഞു. വെടിനിർത്തലിന് ആഗോള സമൂഹം രംഗത്തുവരണമെന്നും അഭയാർത്ഥികൾക്കും പൗരന്മാർക്കും ഉടൻ സഹായം ലഭ്യമാക്കണമെന്നും മലാല ആവശ്യപ്പെട്ടു.

Read Also: സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ

കാബൂളിന്റെ നിയന്ത്രണം അഫ്ഗാൻ പിടിച്ചെടുത്തതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാന്റെ നിയന്ത്രണം ഉടൻ താലിബാൻ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.

താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് വിവരം. അതേസമയം ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കളും അറിയിച്ചിട്ടുണ്ട്.. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നാണ് താലിബാൻ വക്താക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാബൂളിൽ നിന്നും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തേയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

Read Also: സദാചാര ഗുണ്ട ആക്രമണം: അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button