Latest NewsKerala

ഈ പുലിയെ കുറ്റിപ്പുറത്ത് ഒരിക്കല്‍ കൂട്ടിലടച്ചതാണ്: കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് വിഎസ്

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിഎസിന്റെ പോരാട്ടം.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്ന് ഓര്‍മിപ്പിച്ച വി.എസ് അമ്മ പെങ്ങന്‍മാര്‍ മുന്‍പിലിരിക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഈ പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലടച്ചതാണെന്നും വി.എസ് പരിഹസിച്ചു.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഭരണവിലയിരുത്തലാകണം മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വിഎസ് പറഞ്ഞു. യുഡിഎഫിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button