Latest NewsIndiaNews

ചില സേവനങ്ങള്‍ നികുതിയില്‍ നിന്നൊഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി

സേവന നികുതി അടയ്ക്കേണ്ടത്‌ സേവന ഉപഭോക്താവാണ്. എന്നാല്‍ ചില സേവനങ്ങള്‍ക്ക് നികുതിയില്‍ നിന്നൊഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭേദഗതി. 25 /2012 വിജ്ഞാപനപ്രകാരം ഉപഭോക്താവ് മറ്റൊരു സര്‍ക്കാര്‍ / ലോക്കല്‍ അതോറിറ്റി ആണെങ്കില്‍ സേവന നികുതി അടയ്ക്കേണ്ട.

കൂടാതെ 55 ആം ഇന പ്രകാരം പാസ്‌പോര്‍ട്ട് , വിസ, ഡ്രൈവിംഗ് ലൈസന്‍സ് ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് ഈടാക്കുന്ന നികുതി 57 ആം ഇന പ്രകാരം കരാര്‍ വ്യവസ്ഥ ലംഘനത്തിന് ഈടാക്കുന്ന നഷ്ടപരിഹാരം എന്നിവയ്ക്കും നികുതി ഒഴിവാക്കി. നിയമപ്രകാരം റെജിസ്ട്രേഷന്‍ ഈടാക്കുന്ന ഫീസിനും , 5000 രൂപയില്‍ താഴെയാണ് ഫീസെങ്കില്‍ അതിനും സേവന നികുതി വേണ്ട.

ഓഫീസ് സമയത്തിന് ശേഷം അല്ലെങ്കില്‍ അവധി ദിവസങ്ങളില്‍ ജോലിചെയുന്ന ജീവനക്കാര്‍ക്ക് മര്‍ച്ചന്റ് ടൈം ചാര്‍ജ് നല്‍കി ഇന്‍സ്പെക്ഷന്‍ അഥവാ കണ്‍ടെയിനെര്‍ സ്റ്റഫിംഗ് അല്ലെങ്കില്‍ കയറ്റുമതി ഇറക്കുമതി സംബന്ധമായ മറ്റു ഡ്യുട്ടികള്‍ക്ക് ഈടാക്കുന്ന തുകയ്ക്കും നികുതി വേണ്ട എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭേദഗതിയില്‍ പറയുന്നത്.

കൂടാതെ മുന്‍ വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഒരു ബിസിനസ് സ്ഥാപനത്തിന് നല്‍കുന്ന സേവനങ്ങള്‍ക്കും പുതിയ ഭേദഗതിയില്‍ ഒഴിവ് നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button