International

വാര്‍ത്താവായനയ്ക്കിടയില്‍ അവതാരകയ്ക്ക് സംഭവിച്ചത് ; വീഡിയോ കാണാം

വാര്‍ത്താ അവതരണത്തിനിടിയില്‍ അബന്ധങ്ങളും തെറ്റുകളും സംഭവിക്കുന്നത് സ്വഭാവികമാണ്. ആസ്‌ട്രേലിയന്‍ ചാനലായ എബിസി 24ലെ അവതാരക നടാഷ എക്‌സെല്‍ബിക്ക് സംഭവിച്ചത് ഇത്തരത്തില്‍ ഒരു അബന്ധമാണ്. വായനക്കിടയിലെ ഇടവേളകളില്‍ ഓണ്‍ എയറിലല്ല എന്ന വിശ്വാസത്തില്‍ മെയ്ക്കപ്പ് ശരിയാക്കുന്നതും, ക്രൂവിനോട് സംസാരിക്കുന്നതുമെല്ലാം പലപ്പോഴും സംഭവിക്കാറുണ്ട്.

എന്നാല്‍ നടാഷ എക്‌സെല്‍ബി വായനയ്ക്ക് ശേഷം സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് കാണിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പേനനോക്കിയിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് തീര്‍ന്നത് നടാഷ അറിഞ്ഞില്ല. പെട്ടെന്ന് സംഭവം തിരിച്ചറിഞ്ഞ നടാഷ ഞെട്ടലോടെ വാര്‍ത്താവായന പുനരാരംഭിക്കുകയായിരുന്നു. വാര്‍ത്താ അവതരണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button