ErnakulamKeralaNattuvarthaLatest NewsNewsCrime

വിവാഹ വാഗ്ദാനം നല്‍കി യുട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച് കാറുമായി കടന്നു: യുവാവ് അറസ്റ്റിൽ

തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്‍കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരാണ് ഇയാൾ.

കോഴിക്കോട് സ്വദേശിനിയായ യുവതിയെ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഫ്ലാറ്റിൽ എത്തിച്ച് നാലുദിവസം പീഡിപ്പിക്കുകയും തുടര്‍ന്ന്, യുവതിയുടെ കാറുമായി ഇയാള്‍ കടന്നുകളയുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് നിധിന്‍ പോള്‍സണ്‍ യുട്യൂബ് അവതാരകയായ യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന്, വിവാഹ വാഗ്ദാനം നല്‍കി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഗൃഹനാഥനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം: വിഷം നിര്‍മ്മിച്ചത് ആയുര്‍വേദ ഡോക്ടറായ മകന്റെ സ്വന്തം ലാബില്‍

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്ത് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹില്‍പ്പാലസ് സിഐ കെ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button