Latest NewsNewsIndia

കുട്ടികള്‍ രണ്ടില്‍ക്കൂടിയാല്‍ സര്‍ക്കാര്‍ജോലിയില്ല

ഗുവാഹാട്ടി: അസമില്‍ കരട് ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. ഇനി മുതൽ കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ജോലി ലഭിക്കില്ല. സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാതലംവരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. രണ്ടു കുട്ടികളുടെ വ്യവസ്ഥപാലിച്ച് ജോലി ലഭിക്കുന്നവര്‍ സേവന കാലാവധി തീരുംവരെ അത് പാലിക്കണമെന്നും നയത്തില്‍ വ്യവസ്ഥ ചെയ്യുന്നതായി ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ഈ വ്യവസ്ഥ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെപരിധിയില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ബാധകമായിരിക്കും.

സര്‍വകലാശാലാതലം വരെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കും. അവരുടെ ഫീസുകളും യാത്രച്ചെലവും ഹോസ്റ്റല്‍ഫീസ് അടക്കമുള്ളവയും സര്‍ക്കാര്‍ വഹിക്കും. പദ്ധതിയുടെ ലക്ഷ്യം സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ കൂടുതലായി കൊഴിയുന്നത് ഒഴിവാക്കുകയാണ്.

കുറഞ്ഞ വിവാഹപ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. ബാലവിവാഹം നടന്നാല്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയുണ്ടാകില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശനവ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂലായ് വരെ ജനങ്ങള്‍ക്ക് നയത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതുകൂടി പരിഗണിച്ചാവും ബില്ലിന് അന്തിമരൂപം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button