Latest NewsNewsInternationalWomen

തൊഴിലിടങ്ങളിലെ ലിംഗവിവേചനം : കമ്പനികളുടെ നടപടിക്കെതിരെ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി

കാനഡ : ഉദ്യോഗസ്ഥരായ വനിതകളെ നിര്‍ബന്ധപൂര്‍വം ഹൈഹീല്‍ ചെരുപ്പ് ധരിപ്പിക്കുന്ന കമ്പനികളുടെ നടപടിക്കെതിരെ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതിയുമായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ. 1996ലെ വര്‍ക്കേഴ്‌സ് കോംപന്‍സേഷന്‍സ് ആക്ടിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.പ്രവിശ്യയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവായ ആന്‍ഡ്രൂ വീവര്‍ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ ഒരു നിയമപത്രിക സമര്‍പ്പിച്ചിരുന്നു.

ലിംഗഭേദത്തിനനുസരിച്ച് ചെരിപ്പിലും മറ്റുള്ളവയിലും തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വീവറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പകരം 1996ലെ നിയമത്തില്‍ ചെരിപ്പുധാരണത്തെ കുറിച്ച് പരാമര്‍ശിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പല സ്ഥാപനങ്ങളിലും സ്ത്രീകള്‍ ലിപ്സ്റ്റിക് ധരിക്കണമെന്നും ചെറിയ പാവാട ധരിക്കണമെന്നും നിയമം പുലര്‍ത്തുന്നുണ്ട്.

ലിംഗപരമായി നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള വിവേചനങ്ങളിലും ഒരു തീര്‍പ്പുണ്ടാകണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം പുരുഷനെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകള്‍ക്ക് തങ്ങളുടെ വസ്ത്രധാരണത്തിനും മറ്റുമായി അധികസമയവും പണവും ചെലവഴിക്കേണ്ടി വരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button