Latest NewsKerala

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന നിർദ്ദേശം ; അടുക്കളയിൽ ക്യാമറ വെയ്ക്കണം

കൊച്ചി : . ഹോട്ടലുകളുടെ അടുക്കളയിൽ ക്യാമറ സ്ഥാപിക്കണമെന്ന സുപ്രധാന നിർദ്ദേശവുമായി സംസഥാന മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കാണുവാൻ വേണ്ടിയാണ് ഈ സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിട്ടിരുക്കുന്നത്. അതിനാൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയും,ഭക്ഷ്യ സുരക്ഷാ കമ്മീഷണറും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിങ് അദ്ധ്യക്ഷൻ പി മോഹനദാസ് ഉത്തരവിട്ടു.

ഹോട്ടലുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. റെവന്യു,ആരോഗ്യ,തദ്ദേശ സെക്രട്ടറിമാർ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണം,ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണമെന്നും ആക്ടിങ് അദ്ധ്യക്ഷൻ നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button