KeralaLatest NewsNews

പാർട്ടിയിൽ നിന്ന് പുറത്താക്കൽ; പ്രതികരണവുമായി ജിഷ്ണുവിന്‍റെ അമ്മാവൻ

തിരുവനന്തപുരം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎമ്മിൽനിന്ന് തന്നെ പുറത്താക്കിയതിൽ പ്രതികരണവുമായി ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അതിയായ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിൽ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് നീതി നിഷേധമുണ്ടായി. സർക്കാരിനോ പാർട്ടിക്കോ സമരം എതിരല്ലായിരുന്നു. പാർട്ടിയോട് ഇക്കാര്യം വിശദീകരിക്കും. പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ സമരത്തിലുടെ തലസ്ഥാനത്തെ മണിക്കൂറുകളോളം മുൻമുനയിൽ നിർത്തുകയും സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്ത സംഭവത്തിനു പിന്നിലും പാർട്ടി പത്രത്തിന്‍റെ ലേഖകൻ കൂടിയായ ശ്രീജിത്താണെന്നാണു പാർട്ടി വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button