India

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കുന്നു

ന്യൂഡല്‍ഹി : വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കുന്നു. മെയ് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാനായിരിക്കും അവസരമൊരുക്കുക. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പരിശോധന.

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. 72 മണിക്കൂര്‍ സമയമനുവദിച്ചാല്‍ വോട്ടിങ് യന്ത്രത്തിന്റെ പ്രശ്‌നങ്ങള്‍ പുറത്ത് കൊണ്ട് വരാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയും വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button