Latest NewsNewsIndia

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്ഥാന് ശരിയ്ക്കും ഏറ്റു : പുറത്തു വന്ന റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്ഥാനെ ശരിയ്ക്കും ഭയപ്പെടുത്തിയെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു.

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29നായിരുന്നു ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
ഇതിന് ശേഷമാണ് ഇന്ത്യയില്‍ ആക്രമങ്ങള്‍ കുറഞ്ഞത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ കശ്മീരില്‍ ഉണ്ടായ ഭീകരാക്രമണങ്ങള്‍ 193 ആണ്. 2016 ഒക്ടോബര്‍ ഒന്നുമുതല്‍ 2017 മാര്‍ച്ച് 31 വരെ കശ്മീരില്‍ ഉണ്ടായ ഭീകരാക്രമണങ്ങള്‍ 155ഉം ആയിരുന്നു. കല്ലേറിലൂടെ സൈന്യത്തെ ആക്രമിക്കുന്ന രീതിയും കുറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ കശ്മീരില്‍ ഉണ്ടായ കല്ലേറു സംഭവങ്ങള്‍ 411ഉം ആയിരുന്നു. ഇതിനു മുന്‍പത്തെ ആറുമാസം ഇതു 2325 ആയിരുന്നു. ഇതില്‍ നിന്ന് കുറവ് വ്യക്തമാണ്.

കഴിഞ്ഞ ആറുമാസം അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ 371 ആയിരുന്നു. 118 ഭീകരര്‍ ഇന്ത്യയില്‍ പ്രവേശിച്ചു. 217 പേര്‍ തിരിച്ചുപോയിയെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നുഴഞ്ഞുകയറ്റശ്രമത്തിനിടെ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരര്‍35. മൂന്നുപേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-പാക്ക് അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പതിനൊന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 406 ബോംബ് സ്ഫോടനങ്ങളുണ്ടായി. ഈ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 418 ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button